
ഇന്ത്യയും ചൈനയും തമ്മിൽ ഒരു വർഷത്തിലേറെ നീണ്ട ഏറ്റുമുട്ടലിന് വിരാമമാകുന്നു എന്ന് വേണം കരുതാൻ. , ഇരുരാജ്യങ്ങളും തമ്മിലുള്ള 12-ാമത്തെ റൗണ്ട് കോർപ്സ് കമാൻഡർ തല ചർച്ചകൾക്ക് ശേഷം കിഴക്കൻ ലഡാക്കിലെ ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ് മേഖലയിൽ കാര്യമായ സൈനിക പിന്മാറ്റം ഏതു നിമിഷവും നടക്കാം. യഥാർത്ഥ നിയന്ത്രണരേഖയിൽ ) കൂടുതൽ സൈന്യത്തെ വിന്യസിക്കുകയോ സംഘർഷങ്ങൾ രൂക്ഷമാക്കുന്ന ഏതൊരു പ്രവർത്തനത്തിലും ഏർപ്പെടുകയോ ചെയ്യരുതെന്ന കരാർ ഇരുപക്ഷവും വീണ്ടും ഉറപ്പിച്ചു. ഇതോടെ ചൈനയുടെ പുതിയ സമന്വയ രൂപമാണ് ചർച്ചയിൽ പ്രതിഫലിച്ചത് എന്നാണ് ന്യൂ ഡൽഹിയുടെ വിലയിരുത്തൽ.സംഘർഷം ഒഴിവാക്കാൻ ഇരു സേനയും പിൻവാങ്ങണമെന്ന ഇന്ത്യയുടെ ആവശ്യം സമചിത്തതയോയിഡ് ചൈനീസ് പഖ്‌ക്ഷം അംഗീകരിക്കുകയും ചെയ്തു . ഇന്ത്യ ഡെപ്സാങ് പ്ലെയിൻസ് പ്രശ്നം ഉന്നയിക്കുകയും പട്രോളിംഗ് പോയിന്റുകൾ 10, 11, 11 എ, 12, 13 എന്നിവയിലേക്കുള്ള പട്രോളിംഗ് അവകാശങ്ങൾ പുന സ്ഥാപിക്കുകയും ചെയ്തു. വളരെ വേഗത്തിൽ അതിർത്തികളിൽ മുഖാമുഖം നോക്കി നോൽക്കുന്ന സൈനികരെ പിന്നിലേക്ക് മാറ്റാമെന്നാണ് ഇരു വിഭാഗത്തിന്റെയും നിലപാട്. ഇത് അതിവേഗം നടപ്പായാൽ അതിർത്തിയിൽ ഇന്ത്യയുടെ പക്തി ടെൻഷനും അവസാനമാകും.
#defencenews #indiachinarelation #keralakaumudinews
0 Comments