പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വിവിധ തീവ്രവാദ സംഘടനകളുമായി പാക് ചാര സംഘടനയായ ഐഎസ്‌ഐ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. സെപ്തംബര്‍ 21ന് ഭീകരരുമായി ഐഎസ്‌ഐ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. രഹസ്യാന്വേഷണ ഏജന്‍സികളാണ് രഹസ്യയോഗം നടന്നതായി കണ്ടെത്തിയത്. ജമ്മുകശ്മീരില്‍ വലിയ തോതില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഐഎസ്‌ഐയുടെ നേതൃത്വത്തില്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ഭാഗത്തുള്ള കശ്മീരില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്. പോലീസ്, സുരക്ഷ ഉദ്യോഗസ്ഥര്‍ രഹസ്യാന്വേഷണ വിഭാഗം എന്നിവരെ സഹായിക്കുന്ന കശ്മീരികളെയാണ് ഭീകരര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ബിജെപിആര്‍എസ്എസ് എന്നിവരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന കശ്മീരികളേയും, കശ്മീരിന് പുറത്തുള്ളവരേയും വധിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് പ്രകാരം 200ഓളം പേരുടെ ഹിറ്റ് ലിസ്റ്റാണ് ഭീകരര്‍ തയ്യാറാക്കിയിരിക്കുന്നത്. ആളുകളെ കൊന്നൊടുക്കുന്നത് വഴി താഴ്വരയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. നിരവധി കശ്മീരി പണ്ഡിറ്റുകളുടെ പേരുകളും ലിസ്റ്റിലുള്ളതായാണ് വിവരം
#ISI #terrorattacks #jammukashmir
0 Comments